Type Here to Get Search Results !

Bottom Ad

താജ്മഹലില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാൻ എഎസ്‌ഐ തീരുമാനം


ആഗ്ര: (www.evisionnews.co)താജ്മഹലിലെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരുങ്ങുന്നു. പ്രതിദിനം 30,000 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് എഎസ്‌ഐയുടെ നീക്കം.

പ്രവേശന ടിക്കറ്റുകള്‍ ഓണ്‍ലൈനായും ഓഫ്ളൈനായും വാങ്ങാം.എന്നാല്‍ 30,000 ടിക്കറ്റുകള്‍ വിറ്റഴിയുന്നതോടെ ആ ദിവസത്തെ ടിക്കറ്റ് വില്‍പ്പന അവസാനിപ്പിക്കും. 15 വയസില്‍ താഴെ പ്രായമുള്ളവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ 'സീറോ ചാര്‍ജ്' ടിക്കറ്റ് അവതരിപ്പിക്കാനും എഎസ്‌ഐ തീരുമാനിച്ചിട്ടുണ്ട്.

എഎസ്‌ഐ ഡയറക്ടര്‍ ജനറല്‍, കേന്ദ്ര സംസ്കാരിക മന്ത്രാലയം ജോ. സെക്രട്ടറി, ആഗ്ര ജില്ലാ അഡ്മിനിസ്ട്രേഷന്‍ പ്രതിനിധികള്‍, സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad