കേളകം :എ.ബി.വി.പി പ്രവര്‍ത്തകന്‍ കണ്ണവം ആലപ്പറമ്പിലെ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ നാലു പ്രതികളെ കോടതി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ മുഹമ്മദ്,ഷഹീം,സലീം,സമീര്‍ എന്നിവരെയാണ് കേസന്വേഷണ ചുമതലയുള്ള പേരാവൂര്‍ സി.ഐ കുട്ടികൃഷ്ണന്റെ അപേക്ഷ പ്രകാരം കൂത്തുപറമ്ബ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി രണ്ടു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയില്‍ തിരിച്ചറിയല്‍ പരേഡിനും വിധേയരാക്കിയിരുന്നു.
കോളയാട് കൊമ്മേരിയില്‍ വെച്ചാണ്? ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യംാപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കകം വയനാട് തലപ്പുഴയില്‍ വെച്ച് നാലു പ്രതികളും പൊലീസ് കസ്റ്റഡിയിലായിരുന്നു.
Post a Comment
0 Comments