കാസർകോട്:തൃശൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബി സാഹിത്യോത്സവത്തിൽ നായന്മാർമൂല തൻബിഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.മത്സരിച്ച മൂന്നിനങ്ങളിൽ എ ഗ്രേഡും ഒന്നിൽ ബി ഗ്രേഡും നേടി. 18 പോയിന്റുകളോടെ ഈ വിദ്യാലയം ജില്ലയിലെ ഒന്നാമത്തെയും സംസ്ഥാനത്തെ എട്ടാമത്തെയും സ്കൂളായി മാറി.അറബി നാടകം,സംഭാഷണം,പോസ്റ്റർ രചന,എന്നിവയിലാണ് എ ഗ്രേഡ് നേടിയത്. അറബി തർജ്ജമയിൽ ബി ഗ്രേഡ് ലഭിച്ചു.ഭൂമി സന്ദർശിക്കാനെത്തുന്ന ഒരു കൂട്ടം മാലാഖമാരുടെ കഥ പറഞ്ഞ അറബി നാടകം അഭിനയത്തനിമ കാരണം വിധികർത്താക്കളുടെ പ്രത്യേക പ്രശംസക്കു കാരണമായി.93 പോയിന്റുകളോടെ അറബി സാഹിത്യോത്സവത്തിൽ കാസർകോട് ജില്ല രണ്ടാം സ്ഥാനം നേടി.അറബി സാഹിത്യോത്സവത്തിൽ അറബി സംഭാഷണത്തിൽ എ ഗ്രേഡ് നേടിയ മിസ്ബ,ഫാത്തിമ എന്നിവരുടെ പ്രകടനം ഏറെ മികച്ചതായിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവം:അറബി സാഹിത്യോത്സവത്തിൽ നേട്ടം കൊയ്ത് നായന്മാർമൂല സ്‌കൂൾ
19:49:00
0
കാസർകോട്:തൃശൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബി സാഹിത്യോത്സവത്തിൽ നായന്മാർമൂല തൻബിഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.മത്സരിച്ച മൂന്നിനങ്ങളിൽ എ ഗ്രേഡും ഒന്നിൽ ബി ഗ്രേഡും നേടി. 18 പോയിന്റുകളോടെ ഈ വിദ്യാലയം ജില്ലയിലെ ഒന്നാമത്തെയും സംസ്ഥാനത്തെ എട്ടാമത്തെയും സ്കൂളായി മാറി.അറബി നാടകം,സംഭാഷണം,പോസ്റ്റർ രചന,എന്നിവയിലാണ് എ ഗ്രേഡ് നേടിയത്. അറബി തർജ്ജമയിൽ ബി ഗ്രേഡ് ലഭിച്ചു.ഭൂമി സന്ദർശിക്കാനെത്തുന്ന ഒരു കൂട്ടം മാലാഖമാരുടെ കഥ പറഞ്ഞ അറബി നാടകം അഭിനയത്തനിമ കാരണം വിധികർത്താക്കളുടെ പ്രത്യേക പ്രശംസക്കു കാരണമായി.93 പോയിന്റുകളോടെ അറബി സാഹിത്യോത്സവത്തിൽ കാസർകോട് ജില്ല രണ്ടാം സ്ഥാനം നേടി.അറബി സാഹിത്യോത്സവത്തിൽ അറബി സംഭാഷണത്തിൽ എ ഗ്രേഡ് നേടിയ മിസ്ബ,ഫാത്തിമ എന്നിവരുടെ പ്രകടനം ഏറെ മികച്ചതായിരുന്നു.
Post a Comment
0 Comments