അബുദാബി: (www.evisionnews.co)ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നിൽക്കുന്ന അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ ബോർഡ് ചെയർമാൻ പദവി അബൂബക്കർ കുറ്റിക്കോൽ അലങ്കരിക്കും.സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ രംഗത്തും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് അബൂബക്കറിന്റേത്. ബിസിനസ്സ് മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ അബൂബക്കർ കുറ്റിക്കോൽ സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടറാണ്.ഫ്രാൻസ് വിക്ടോറിയ ക്യൂൻ അവാർഡ്, മറ്റു നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
സേഫ് ലൈൻ കോണ്ഫറൻസ് ഹാളിൽ വെച്ചു നടന്ന യോഗത്തിൽ കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു.ബോർഡ് അംഗം സെഡ് എ മൊഗ്രാൽ യോഗം ഉദ്ഘാടനം ചെയ്തു. മുജീബ് മൊഗ്രാൽ,ബോർഡ് അംഗം ഷമീം ബേക്കൽ വൈസ് പ്രസിഡന്റ് സകീർ കമ്പാർ,ജോയിന്റ് സെക്രട്ടറിമാരായ ജാസിർ നാലാംമൈൽ, കയ്യു എരുതുംകടവ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദിഖ് പള്ളം,ഷാഫി നാട്ടക്കൽ,അബ്ബാസ് മായിപ്പാടി,തസ്‌ലീം ആരിക്കാടി, എന്നിവർ സംബന്ധിച്ചു.
Post a Comment
0 Comments