Type Here to Get Search Results !

Bottom Ad

മുളിയാർ പഞ്ചായത്തിനോട് സർക്കാർ അവഗണന; യൂത്ത് ലീഗ് ധർണ്ണ 12 ന്

Related imageമുളിയാർ: (www.evisionnews.co)മുളിയാർ ഗ്രാമപഞ്ചായത്തിെലെ ഒഴിവു തസ്തികകളിൽ നിയമനം നടത്താതെ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന ഇടതു സർക്കാറിന്റെ നീക്കത്തിനെതിരെ ജനുവരി 12 ന് രാവിലെ 10 മണിക്ക് ഡി .ഡി.പി.ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്താൻ മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗംതീരുമാനിച്ചു.പത്തു മാസത്തോളമായി ഒഴിഞ്ഞുകിടക്കുന്ന സെക്രട്ടറി പദവി ഉൾപ്പെടെ മിക്ക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.വികസനപദ്ധതി പ്രവർത്തനങ്ങളുടെപൂർത്തീകരണവും,വിവിധസെർട്ടിഫിക്കറ്റുകൾഉൾപ്പെടെജനങ്ങളുടെ ആവശ്യങ്ങൾസാധ്യമാകാതെയുംപ്രയാസപ്പെടുകയാണ്.നിയമനം നൽകുന്ന തസ്തികകളിൽ തന്നെ അടിക്കടി സ്ഥലം മാറ്റി പ്രവർത്തനങ്ങളെ അവതാളത്തിലാക്കുകയാണെന്നുംയോഗംകുറ്റപ്പെടുത്തി.പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. 13ന് നടക്കുന്ന ഉദുമ നിയോജക മണ്ഡലം ക്യാമ്പ് വിജയിപ്പിക്കാൻ തീരുമാനിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറിഎസ് .എം. മുഹമ്മദ് കുഞ്ഞി, ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്‌, അബ്ബാസ് കൊൾച്ച പ്, അഷ്റഫ് ബോവിക്കാനം,ബി.എം ഹാരിസ്,നസീർ മൂലടക്കം,ജലീൽ ഇസ്സത്‌,കബീർ ബാവിക്കര,തഹ്ശീർ വടക്കൻ,ഷംസീർ മൂലടുക്കം,ഹമീദ് പൊവ്വൽ,ഉനൈസ് പൊവ്വൽ അബ്ദുൽ റഹ്മാൻമുണ്ടക്കൈ,ഷെരീഫ്മുണ്ടക്കൈ,ബാസിത്, സി.എ.ഇക്ബാൽ , മുഹമ്മദ്ബോവിക്കാനം,അസ്കർ ബാലനടുക്കം, ഹമീദ് ഇസ്സത്ത് നഗർ, സൽമാൻഫാരിസ്,ജാനിസ് ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad