Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ മീറ്റ് തുടങ്ങി


കോഴിക്കോട്: (www.evisionnews.co) മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ മീറ്റ് കാലിക്കറ്റ് ടവറില്‍ തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എ സമദ്, നജീബ് കാന്തപുരം, മിസ്ഹബ് കിഴരിയൂര്‍ പ്രസംഗിച്ചു. വൈകിട്ട് ആറു മണിക്ക് സമാപിക്കും. ദേശീയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad