Type Here to Get Search Results !

Bottom Ad

സൗദിയില്‍ ജ്വല്ലറി മേഖലയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാകുന്നു


റിയാദ് : (www.evisionnews) ജ്വല്ലറി മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനത്തിന്റെ ചുവടുപിടിച്ച്, സൗദിയിലെ ഏഴു മേഖലകള്‍ വിദേശികളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചു.

ഖാസിം, തബൂക്ക്, നജ്‌റാന്‍, ബഹാ, അസിര്‍, വടക്കന്‍ അതിര്‍ത്തി, ജസാന്‍ മേഖലകളാണു സ്വദേശികളെ പരിശീലിപ്പിച്ചു ജ്വല്ലറികളില്‍ വിന്യസിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയത്. ഏകദേശം 35,000 വിദേശികളാണ് ഇപ്പോള്‍ സൗദിയിലെ ജ്വല്ലറി മേഖലയില്‍ ജോലി ചെയ്യുന്നതായി കണക്കാക്കുന്നത്.

സ്വദേശിവല്‍ക്കണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളില്‍ ഇതുവരെ ആറായിരത്തോളം പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. 210 നിയമലംഘനങ്ങള്‍ ഇതുവരെ കണ്ടെത്തിയതായി തൊഴില്‍വാണിജ്യമന്ത്രാലയ വക്താവ് അറിയിച്ചു. വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഇതുവരെ 12 തൊഴില്‍മേഖലകള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിച്ചു കഴിഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad