Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് നടന്നു വരുന്ന സര്‍ഗോത്സവം നാളെ സമാപിക്കും


കാസർകോട്:(www.evisionnews.co)പാ ര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വിമോചന സ്വപ്നങ്ങളും  ഗോത്ര സംസ്‌കൃതിയുടെ കരുത്തും വിളംബരം ചെയ്യുന്ന സര്‍ഗോത്സവത്തിന്  നാളെ  തിരശീല വീഴും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദികളെ കൗമാര പ്രതിഭകളുടെ സര്‍ഗശേഷി പ്രകടമാക്കിയ മത്സരങ്ങള്‍ സജീവമാക്കി. നാടകവും മിമിക്രിയും ഉള്‍പ്പെടെയുള്ള കലാമത്സരങ്ങള്‍ ഏറെ ശ്രദ്ധയമായി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എംപി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, നീലേശ്വരംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 32 മാതൃക സഹവാസ വിദ്യാലയങ്ങളിലേയും 106 പ്രീമെട്രിക് ഹോസ്റ്റലുകളിലേയും മൂന്ന് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേയും 1104 വിദ്യാര്‍ത്ഥികളാണ് സര്‍ഗോത്സവത്തില്‍ മാറ്റുരക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad