
കാസര്‍കോട്: (www.evisionnews.co)അടുക്കത്ത്ബയലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പെയിന്റടിച്ച് സംഘര്‍ഷത്തിന് ശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ഇന്നലെ രാത്രിയാണ് പെയിന്റടിച്ചത്. പിന്നീട് മറ്റൊരു പെയിന്റടിച്ച് തോരണങ്ങള്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments