Type Here to Get Search Results !

Bottom Ad

വിദ്യാർത്ഥിയുടെ അപകട മരണം: അന്വേഷണം വേണം;എൻ.വൈ.എൽ


കാസർകോട്: (www.evisionnews.co)പോലീസിന്റെ വാഹന പരിശോധനക്കിടെ കാറിടിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: ഷെയ്ക്ക് ഹനീഫ്, ജനറൽ സെക്രട്ടറി ഷാഫി സുഹ്രി, ട്രഷറർ പി.എച്ച്. ഹനീഫ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. തിരക്കേറിയ റോഡുകളിൽ വാഹന പരിശോധനക്ക് നിയന്ത്രണം വേണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും റോഡിൽത്തന്നെ വാഹന പരിശോധന നടത്തുകയായിരുന്നോ എന്നും അന്വേഷിക്കേണ്ടതുണ്ട്. പലപ്പോഴും പോലീസ് പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസുകൾ വേണ്ട വിധത്തിൽ അന്വേഷിക്കപ്പെടാതെ പോകുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയാക്കുന്നു. അതിനാൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad