
ക്രിസ്തുമസ് റിലീസിനെത്തിയ സിനിമകളില്‍ ആട് 2 തകര്‍പ്പന്‍ പ്രകടനവുമായി പ്രദര്‍ശനം തുടരുകയാണ്. കേരളം മുഴുവനും ഷാജി പാപ്പന് ആരാധകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിലൊരു ആരാധകന്‍ ഞെട്ടിക്കുന്ന കാര്യം ചെയ്തിരിക്കുകയാണ്. ജയസൂര്യ തന്നെയാണ് വെറുമൊരു കോഴിമുട്ടയ്ക്കുള്ളില്‍ ഷാജി പാപ്പനെ വരച്ച കാര്യം പുറത്ത് വിട്ടത്.വടക്കാഞ്ചേരി സ്വദേശിയായ സുരാജ് കുമാര്‍. തന്നെ ശരിക്കും ഞെട്ടിച്ചെന്നും കോഴിമുട്ടയക്കകത്ത് ഷാജി പാപ്പനെ വരച്ചേക്കുന്നു... എന്നും ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ജയസൂര്യ പുറത്തു വിട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
Post a Comment
0 Comments