Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി കോട്ട കൈയ്യേറ്റം; നടപടിയെടുക്കണമൊവശ്യപ്പെട്ട് ചന്ദ്രഗിരി ക്ലബ്ബ് മന്ത്രിക്ക് നിവേദനം നല്‍കി


മേല്‍പ്പറമ്പ്:(www.evisionnews.co)ചരിത്രപ്രസിദ്ധമായ ചന്ദ്രഗിരിക്കോട്ടയുടെ അധീനതയിലുള്ള സ്ഥലത്തിന്റെ ചില ഭാഗങ്ങളില്‍ വ്യാപകമായി കൈയ്യേറിയിരിക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചന്ദ്രഗിരി ക്ലബ്ബ് മേല്‍പ്പറമ്പിന്റെ ഭാരവാഹികള്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളിക്ക് നിവേദനം നല്‍കി. ഇത്തരം സ്ഥലങ്ങളില്‍ ജെസിബി ഉപയോഗിച്ച് മണ്ണും കല്ലും കടത്തിക്കൊണ്ട് പോയിരിക്കുന്നു. ഇതുമൂലം ചന്ദ്രഗിരിക്കോട്ട നശിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ശക്തമായ നടപടിയെടുക്കണമെന്നും കോട്ട സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സെക്ര'റി ബി.കെ. മുഹമ്മദ് ഷാ, അശോകന്‍. പി.കെ., ഷാഫി ഇന്‍ഡിക്ക, ഫസല്‍ എ.എച്ച്, സിറാജ് മേല്‍പ്പറമ്പ്, അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad