Type Here to Get Search Results !

Bottom Ad

ഭെല്‍ ഇഎംഎല്‍ സംരക്ഷിക്കണം;ജില്ലാ വികസനസമിതി

Image result for bhel emlകാസർകോട്:(www.evisionnews.co)ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെല്‍ ഇഎംഎല്ലിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും അടച്ചു പൂട്ടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു.  45 കോടി രൂപയുടെ ഉല്പാദന ഓര്‍ഡര്‍ ലഭിച്ചിട്ടും പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ ഭെല്‍-ഇഎംഎല്‍ പ്രതിസന്ധിയിലാണ്.  കെല്ലിനെ  ഭെല്‍ 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ഏറ്റെടുത്തെങ്കിലും ഇപ്പോള്‍ ലയനത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.  പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ 15 കോടി രൂപയുടെ ഓര്‍ഡര്‍ സ്ഥാപനത്തിന് നഷ്ടമായി.  സ്ഥാപനത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഞ്ച് കോടി രൂപ ലഭ്യമാക്കാന്‍ നപടിസ്വീകരിച്ചിട്ടുണ്ടെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു.

കാസര്‍കോട് ഡിവിഷന്‍ പരിധിയില്‍ കാര്‍ഷിക വൈദ്യുതി കണക്ഷന് 12 കോടിരൂപ കുടിശികയുണ്ടെന്നും കുടിശിക അടക്കുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. രാത്രികാലത്ത് നീലേശ്വരത്ത് സ്റ്റേ ചെയ്യുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കാനുള്ള നീക്കം പുനഃപരിശോധിക്കാനും യോഗം നിര്‍ദേശം നല്‍കി.  നീലേശ്വരം നഗരസഭ ജീവനക്കാര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികയുടെ വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം കളക്ടര്‍ക്ക് ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ചന്തേര റയില്‍വേ അടിപ്പാത വെള്ളം ഒഴിവാക്കി ഗതാഗത യോഗ്യമാക്കുന്നതിന് റയില്‍വേയുടേയും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റേയും സാങ്കേതിക വിദഗ്ദ്ധര്‍ പ്രദേശത്ത് സംയുക്ത പരിശോധന നടത്തുന്നതിന് യോഗം നിര്‍ദേശം നല്‍കി.  ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാല്‍ പൊതുമരാമത്ത് റോഡ് നിര്‍മ്മാണം മുടങ്ങുന്നതായുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പരാതികള്‍ പരിഗണിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.  തയ്യേനി-പാലാവയല്‍ റോഡ്, ചെറുവത്തൂര്‍-മയിച്ച, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റേണ്ടത്.

ദേശീയ പാതാവികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ എം.പി., എം.എല്‍.എ.മാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വീണ്ടും യോഗം വിളിക്കുന്നതിനും ജില്ലാ വികസനസമിതിയോഗം തീരുമാനിച്ചു.  2013-14 വര്‍ഷം മുതല്‍ 2016-17 വര്‍ഷം വരെയുള്ള പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനുള്ള ധനസഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനു 25,88,900 രൂപ ആവശ്യമുണ്ടെന്നും ഇത് അനുവദിച്ചു കിട്ടിയാലുടന്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു.  തുക അടിയന്തിരമായി ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad