Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടക സ്വദേശി മാങ്ങാട്ടെ കോംപ്ലക്സ്സില്‍ തൂങ്ങി മരിച്ച നിലയില്‍


ഉദുമ:(www.evisionnews.co)കര്‍ണ്ണാടക സ്വദേശി മാങ്ങാട്ടെ കോംപ്ലക്സ്സില്‍ തൂങ്ങി മരിച്ച നിലയില്‍.  കര്‍ണ്ണാടക സുട്ടാഡോവിലെ നെല്‍വി(43)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്കുള്ള കോണിപ്പടിയുടെ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളിയടുക്കത്തെ സോഫ റിപ്പയറിംഗ് കടയിലെ തൊഴിലാളിയാണ്. രണ്ടാഴ്ച മുമ്പാണ് മാങ്ങാട് കോംപ്ലക്‌സില്‍ താമസിക്കാന്‍ മുറിയെടുത്തത്. ഇയാളുടെ സമീപത്തെ റൂമുകളില്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad