Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാമ്പസ് കോള്‍ ഡിസംബര്‍ 30ന് കാസര്‍കോട്ട്


കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്ലസടു, ഡിഗ്രി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ് കോള്‍ ഡിസംബര്‍ 30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇതിന്റെ പ്രചാരണാര്‍ത്ഥം വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇന്റര്‍ കോളജ് ക്വിസ് മത്സരം, പ്രബന്ധരചനാ മത്സരം, ബോധവല്‍ക്കരണം, ടേബിള്‍ ടോക്ക് പദ്ധതികള്‍ക്ക് രൂപം നല്‍കി. 

യോഗത്തില്‍ ചെയര്‍മാന്‍ അന്‍വര്‍ ഷാഹിദ് അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന പ്രഖ്യാപനവും ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര വിഷയാവതരണവും നടത്തി. ഫൈറൂസ് ബേക്കൂര്‍, മുഷ്താഖ് അന്‍വര്‍ മുട്ടുന്തല, ഫര്‍ഹാന്‍, മിഷല്‍ റഹ്മാന്‍, നൗസീഫ്, ബിലാല്‍ ആരിക്കാടി, അനീസ് ജബല്‍ നൂര്‍, ഫായിസ് ബദിയടുക്ക, രിസ്‌വാന്‍ കാഞങ്ങാട് സംസാരിച്ചു. കാമ്പസ് വിംഗ് ജില്ല കോഡിനേറ്റര്‍ ജംഷീര്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad