Type Here to Get Search Results !

Bottom Ad

സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്


റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് സൗദിയില്‍ പുതുതായി തൊഴി തേടി എത്തിയതെന്നും അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം 30.39 ലക്ഷം ആയിരുന്നു. എന്നാല്‍ സെപ്തംബര്‍ മാസത്തോടെ ഇത് 32.53 ലക്ഷമായി ഉയര്‍ന്നു. ആറു മാസത്തിനിടെ 2,14,708 പുതിയ ഇന്ത്യക്കാരാണ് ഈ കാലയളവില്‍ തൊഴല്‍ തേടി സൗദിയിലെത്തിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 
സൗദി എമിഗ്രേഷന്‍ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരമാണ് ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി എംബസി വ്യക്തമാക്കിയത്.
സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത്, ആശ്രിത ലെവി എന്നിവ ഉള്‍പ്പെടെ പരിഷ്‌കരണങ്ങള്‍ തുടരുമ്പോഴും സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളം, യു.പി, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തിയിട്ടുളളത്.
 അതേസമയം, പൊതുമാപ്പില്‍ ഔട്ട്പാസ്‌നേടി രാജ്യം വിട്ട ഇന്ത്യക്കാരുടെ എണ്ണം നാല്‍പതിനായിരത്തില്‍ താഴെയാണ്. ഫൈനല്‍ എക്‌സിറ്റ് നേടി ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും സൗദിയില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad