Type Here to Get Search Results !

Bottom Ad

സഹപാഠിയെ പീഡിപ്പിച്ച നാലര വയസുകാരനെതിരെ പോക്സോ നിയമപ്രകാരം കേസ്

Image result for മൂന്നുവയസുകാരിയെ പീഡിപ്പിച്ചുന്യൂഡല്‍ഹി:(www.evisionnews.co)സഹപാഠിയെ പീഡിപ്പിച്ച നാലര വയസുകാരനെതിരെ പോക്സോ നിയമപ്രകാരം കേസ്.. സ്കൂളിലെ ശുചിമുറിയിലും ക്ലാസിലും വച്ച്‌ സഹപാഠിയായ നാലരവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കേസ്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പെന്‍സില്‍ ഉപയോഗിച്ച്‌ മുറിവേല്‍പ്പിച്ചെന്നു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിക്കു ഗുരുതരമായി മുറിവേറ്റെന്നും അതിക്രമം തടയാന്‍ സ്കൂളില്‍ ആരും തയാറായില്ലെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
ചരിത്രത്തിലാദ്യമായാണു നാലര വയസുകാരനെതിരെ പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിനു കേസെടുക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളില്‍ വച്ചു നാലര വയസുകാരന്‍ സഹപാഠിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണു പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പീഡന ശ്രമം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും നിയമവിദ്ഗധരുമായി ആലോചിച്ചാണ് കേസെടുത്തതെന്നും പോലീസ് അറിയിച്ചു.
ആണ്‍കുട്ടിക്കെതിരെ കേസെടുത്തെങ്കിലും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad