കാഞ്ഞങ്ങാട് (www.evisionnews.co): കടയുടെ പൂട്ടു തകര്‍ത്ത് അരലക്ഷം രൂപ കവര്‍ന്നു. പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന പടന്നക്കാട് സ്വദേശി ഇബ്രാഹിം കുട്ടിയുടെ കെ.ഇ സ്റ്റോര്‍സിലാണ് മോഷണം നടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപയാണ് കവര്‍ന്നത്. മറ്റൊരാള്‍ക്ക് കൊടുക്കാന്‍ സുഹൃത്ത് ഏല്‍പ്പിച്ച പണമാണ് മോഷണം പോയത്. തൊട്ടടുത്തുള്ള ശശിധരന്റെ ഉടമസ്ഥതയിലുള്ള പറശിനി മെസ് ഹോട്ടലിലും കവര്‍ച്ചാശ്രമം നടന്നു. പൂട്ടുതകര്‍ത്ത് മോഷ്ടാവ് അകത്തു കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇബ്രാഹിം കുട്ടിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Kasaragod, kanhangd, news, padannakkads, thefts

Post a Comment
0 Comments