ഹാദിയക്ക് പറയാനുള്ളത് കേൾക്കാൻ നവംബര്‍ 27-ന് ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ് ഹാദിയയെ പൂർണ്ണ മാനസിക-ശാരീരിക ആരോഗ്യത്തോടെ കോടതിയില്‍ ഹാജരാക്കേണ്ടത് സംസ്ഥാന സര്‍കാറിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഹാദിയ സുരക്ഷിതയാണെന്ന സുതാര്യമല്ലാത്ത പൊലീസ് റിപ്പോര്‍ട്ട് പുറത്തുവിടുക മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇനിയും ഗൗരവത്തിൽ ഇടപെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹാദിയക്ക് അടിയന്തിരമായി വൈദ്യസഹായമെത്തിക്കുക, സന്ദർശനാനുമതി നല്‍കുക, ആശയവിനിമയ സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റിയും എസ്.ഐ.ഒയും ജി.ഐ.ഒയും സംയുക്തമായി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മാർച്ചിന് ശേഷം താലൂക്ക് ഓഫീസ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ നൗഷാദ് ,എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം ചേന്ദമംഗലൂർ , ജി.ഐ.ഒ സംസ്ഥാന സമിതിയംഗം നഫീസ തനൂജ, .സാമൂഹ്യ പ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, പാടി രവീന്ദ്രൻ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽസെക്രട്ടറി സി.എച്ച് ബാലകൃഷ്ണൻ,അഡ്വ: രാജേന്ദ്രൻ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് ഷാഫി, സക്കീന അക്ബർ, സുബൈർ പടുപ്പ് , എം.എ നജീബ്, മുർഷിദ പി.സി , അബ്ദുൽ ജബ്ബാർ ആലങ്കോൾ, സി.എ യൂസുഫ് തുടങ്ങിയവർ പങ്കെടുക്കും.
ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക; താലൂക്ക് ഓഫീസ് മാര്‍ച്ച് 7 ന്
18:12:00
0
Post a Comment
0 Comments