ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്നും സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊളളുമെന്നും മന്ത്രി മൊയ്തീന്‍ പറഞ്ഞു. ഭൂമി വില ഉയര്‍ത്തുന്ന കാര്യം ഗെയിലുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുക്കം എരഞ്ഞിമാവില്‍ സംഘര്‍ഷമുണ്ടായത് തെറ്റിദ്ധാരണയുടെ പുറത്താണ്. ചില സംഘടനകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. പദ്ധതി പൂര്‍ണമായും നടപ്പിലാക്കണമെന്നാണ് യോഗത്തിലെ ഭൂരിഭാഗവും അഭിപ്രായപ്പെട്ടതെന്നും ചര്‍ച്ച വിജയകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post a Comment
0 Comments