Type Here to Get Search Results !

Bottom Ad

കൊപ്പലാശാന്റെ കുട്ടികൾ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു

Image result for blasters vs jamshedpurകൊച്ചി:  (www.evisionnews.co)കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഐഎസ്എല്ലില്‍ തുടക്കക്കാരായ ജംഷേദ്പുരാണ് സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ഗോള്‍ അകന്നുനിന്നെങ്കിലും മികച്ച മുന്നേറ്റങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് മികവുകാട്ടി. കൂടുതല്‍ സമയവും പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ കൈവശമായിരുന്നെങ്കിലും ഗോളിനായുള്ള നീക്കങ്ങളൊന്നും ഫലം കണ്ടില്ല.

ഒമ്പതാം മിനിറ്റിലാണ് കേരളത്തിന് ഗോളെന്നുറപ്പിച്ച ആദ്യ അവസരം ലഭിച്ചത്. സികെ വിനിതിന്റെ ഹെഡര്‍ ചെറിയ വ്യത്യാസത്തിലാണ് പോസ്റ്റിന് മുകളിലൂടെ പോയത്. പോസ്റ്റിന് മുന്നില്‍ മിന്നല്‍ സേവുകളുമായി കളം നിറഞ്ഞ ഗോളി പോള്‍ റച്ചുബ്ക്കയും ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിലേറെ തവണ രക്ഷപ്പെടുത്തി. സന്തോശ് ജിങ്കന്‍ അടങ്ങിയ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ജംഷേദ്പുര്‍ മുന്നേറ്റനിര നന്നായി വിയര്‍പ്പൊഴുക്കിയെങ്കിലും പ്രതിരോധകോട്ട തകരാതെ നിന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad