Type Here to Get Search Results !

Bottom Ad

‘പത്മാവതി’യുടെ സംവിധായകന്റെ തലവെട്ടുന്നവര്‍ക്ക് പത്ത് കോടി വാഗ്ദാനം ചെയ്ത് ബിജെപി നേതാവിന്റെ കൊലവെറി പ്രസംഗം


വിവാദ സിനിമ ‘പത്മാവതി’യുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്. ഹരിയാന ബിജെപി വക്താവ് സൂരജന്‍ പാല്‍ അമു ആണ് വിവാദ പ്രഖ്യാപനം നടത്തിയത്.
സിനിമക്ക് പിന്തുണപ്രഖ്യാപിച്ച നടന്‍ റണ്‍വീര്‍ സിംഗിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും സൂരജ് പാല്‍ ഭീഷണിപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ കാലുകള്‍ കൈയൊടിച്ച് കൈയില്‍ത്തരുമെന്നാണ് ഭീഷണി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപടെണമെന്നും സൂരജ് പാല്‍ ആവശ്യപ്പെട്ടു.അതിനിടെ സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് അഖണ്ഡ് രാഷ്ട്രീയപാര്‍ട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.






Tags

Post a Comment

0 Comments

Top Post Ad

Below Post Ad