Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് പടയൊരുക്കം: യു.ഡി.വൈ.എഫ് റോഡ്‌ഷോ സംഘടിപ്പിക്കും

കാസര്‍കോട്: (www.evisionnews.co) കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കം ജാഥയുടെ പ്രചാരണാര്‍ത്ഥം ഒക്ടോബര്‍ 30ന് കാഞ്ഞങ്ങാട് നിന്നും കുമ്പള വരെ റോഡ്‌ഷോ സംഘടിപ്പിക്കാന്‍ യു.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

നവമ്പര്‍ ഒന്നിന് ആരംഭിക്കുന്ന പടയൊരുക്കം ജാഥയുടെ ഭാഗമായി നിയോജക മണ്ഡലങ്ങളില്‍ വിവിധ പ്രചാരണ പരിപാടികളും നടത്തും. ജില്ലാ കണ്‍വീനര്‍ അഡ്വ: ശ്രീജിത്ത് മാടക്കല്ല്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, രാജേഷ് പുല്ലൂര്‍, മനാഫ് നുള്ളിപ്പാടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, രാജേഷ് പള്ളിക്കര, ഹാരിസ് തൊട്ടി, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബായിക്കര, ഉസ്മാന്‍ അണങ്കൂര്‍, സഫ്‌വാന്‍ കുന്നില്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad