പൊവ്വല്‍: (www.evisionnews.co) എല്‍ബി എസ് കോളേജ് യു ഡി എസ് എഫ് സ്റ്റുഡന്റസ് സെന്റര്‍ തയ്യാറാക്കിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്വസ്റ്റന്‍ ബാങ്ക് പ്രകാശനം അബൂദാബി കെ എം സി സി ഉദുമ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കീഴൂര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ടെക്ഫെഡ് വൈസ് ചെയര്‍മാന്‍ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. സഫ്വാന്‍ കുന്നില്‍ സ്വാഗതം പറഞ്ഞു. അബുദാബി കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള അടൂര്‍ ഉദ്ഘാടനം ചെയ്തു.എം എസ് എഫ് ദേശീയ കൗണ്‍സില്‍ അംഗം റഊഫ് ബായിക്കര മുഖ്യ പ്രഭാഷണം നടത്തി. ക്വസ്റ്റന്‍ ബേങ്കിന് അബുദാബി കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി നല്‍കുന്ന ഫണ്ട് ജനറല്‍ സെക്രട്ടറി ഹനീഫ് മാങ്ങാട് കൈമാറി എം എസ് എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രെട്ടറി അഷ്റഫ് ബോവിക്കാനം, അജ്മല്‍ മിര്‍ഷാന്‍, ഷൈമില്‍, റാസിക് പ്രസംഗിച്ചു.ഹരിത കാസറഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി സഫ്വാന നന്ദി പറഞ്ഞു.

Post a Comment
0 Comments