Type Here to Get Search Results !

Bottom Ad

എസ്.ടി.യു പാര്‍ലമെന്റ് മാര്‍ച്ച് ചരിത്രമാകും: എ. അബ്ദുല്‍ റഹ്‌മാൻ


കാസർകോട്:(www.evisionnews.co)കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ വര്‍ഗീയ മനോഭാവത്തിനെതിരെ തൊഴിലാവകാശം സംരക്ഷിക്കുക, വര്‍ഗീയത തടയുക എന്ന മുദ്രാവാക്യവുമായി നവംബര്‍ ഏഴിന് എസ്.ടി.യു ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് ചരിത്ര സംഭവമാകുമെന്ന് ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാൻ  പറഞ്ഞു. എസ്.ടി.യു പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രക്ഷോഭ വിളംബര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് രാജ്യത്തെ തൊഴിലാളികളെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെയുള്ള ശക്തമായ താക്കീതായി മാര്‍ച്ച് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഹാരാര്‍പ്പണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍, മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ബി.കെ അബ്ദുസമദ്, അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, അബ്ദുല്‍ റഹ്്മാന്‍ മേസ്ത്രി, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മന്‍സൂര്‍ മല്ലത്ത്, ഷംസുദ്ധീന്‍ ആയിറ്റി, കെ.എം.സി ഇബ്രാഹിം, മൊയ്തീന്‍ കൊല്ലമ്പാടി, ബി.പി മുഹമ്മദ്, കരീം കുശാല്‍നഗര്‍, പി.ഐ.എ ലത്തീഫ്, യൂനുസ് വടകരമുക്ക്, സുബൈര്‍ മാര, കെ.എം.എ ഖാദര്‍, മുംതാസ് സമീറ, മുഹമ്മദ് കുഞ്ഞി കൂളിയങ്കാല്‍, മജീദ് മലബാരി, മാഹിന്‍ മുണ്ടക്കൈ, അബൂബക്കര്‍ കണ്ടത്തില്‍, അബ്ദുല്‍ റഹ്മാൻ ഹാജി വളപ്പ്, ഹാരിസ് ബോവിക്കാനം, ഖാദര്‍ മൊഗ്രാല്‍, മുജീബ് കമ്പാര്‍, ടി.പി മുഹമ്മദ് അനീസ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad