കാഞ്ഞങ്ങാട്:(www.evisionnews.co)കൊളവയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പതിനാറുകാരിയെ ട്രയിന്‍ യാത്രയ്‌ക്കിടയില്‍ കാണാതായി. അനുജത്തിയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവെയായിരുന്നു കൊളവയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കണ്ണൂര്‍, തോട്ടട, സമാജ്‌വാദി കോളനിയിലെ 16 കാരിയെ ആണ് കാണാതായത്.പെണ്‍കുട്ടിയും അനുജത്തിയും ഇന്നലെ രാവിലെ ട്രെയിനില്‍ കണ്ണൂരിലെ വീട്ടിലേയ്‌ക്ക് പോവുകയായിരുന്നു. ട്രെയിന്‍ പയ്യന്നൂരില്‍ എത്തിയപ്പോഴാണ് ജ്യേഷ്‌ഠത്തിയെ കാണാതായ വിവരം അനുജത്തി അറിഞ്ഞതെന്നു മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments