മൊഗ്രാൽ: (www.evisionnews.co)'ഗാന്ധി ഘാതകർ മഹത്വ വൽക്കരിക്കപ്പെടുന്ന കാലത്ത് ഗാന്ധിയൻ ആദർശങ്ങൾ മുറുകെ പിടിക്കുന്ന ഒരു തലമുറ സൃഷ്ടിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇഖ്‌ബാൽ മൊഗ്രാൽ അഭിപ്രായപ്പെട്ടു. എം. എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ജിഎസ്ടി സാധാരണക്കാരെ എങ്ങനെ ബാധിക്കും' എന്ന വിഷയത്തിൽ നുഹ്മാൻ മാസ്റ്റർ ക്ലാസ്സെടുത്തു. ഗ്രന്ഥാലയം പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് അലി മൊഗ്രാൽ, നിസാർ പെർവാഡ്, മുഹമ്മദ് ആരിഫ്, അൻസിഫ്, മുഹമ്മദ് ഹാഷിർ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്വാഗതവും മഹറൂഫ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments