Type Here to Get Search Results !

Bottom Ad

കാസര്‍കോട് വികസന പാക്കേജ്;40.83 കോടിയുടെ പദ്ധതിക്ക് അനുമതി

Image result for കാസര്‍കോട് വികസന പാക്കേജ്-കാസര്‍കോട്: (www.evisionnews.co)കാസര്‍കോട് വികസനപാക്കേജില്‍ ഭരണാനുമതി ലഭിച്ച് നിര്‍വ്വഹണം നടന്നുവരുന്ന 13 പദ്ധതികള്‍ക്കായി 37.33 കോടി രൂപയും കളളാര്‍ പഞ്ചായത്തില്‍ പാണത്തൂര്‍ നദിക്കു കുറുകെ കാപ്പുംകരില്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്നതിന് അഞ്ച് കോടി രൂപയ്ക്ക് ഭരണാനുമതിയും ഈ വര്‍ഷത്തെ വിഹിതമായി 3.50 കോടി രൂപയും അടക്കം 40.83 കോടി രൂപ ജില്ലയ്ക്ക് അനുവദിക്കുന്നതിനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായുളള സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി തീരുമാനിച്ചത്.


ഉദുമ സ്പിന്നിംഗ് മില്ലിനായി 8.40 കോടി രൂപയുംപണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജ് അക്കാഡമിക് ബ്ലോക്കിനുളള വൈദ്യുതീകരണത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി 4.98 കോടി രൂപയും റൂഫ് ടോപ്പ് ഗ്രിഡ് സോളാര്‍ പ്ലാന്റ്സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപയും 2014-15 വര്‍ഷത്തില്‍ ഭരണാനുമതി ലഭിച്ച ആയങ്കടവ് പാലം നിര്‍മ്മാണം മടിക്കൈയിലും തൊട്ടടുത്ത വില്ലേജുകളിലും കുടിവെളള വിതരണം എന്നീ പദ്ധതികള്‍ക്ക് യഥാക്രമം ഒമ്പത് കോടി, 3.50 കോടി രൂപയും 2016-17 വര്‍ഷത്തില്‍ ഭരണാനുമതി ലഭിച്ച തെക്കില്‍-കീഴൂര്‍ റോഡ് നവീകരണത്തിന് രണ്ട് കോടി രൂപയും കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ പാണത്തൂര്‍ നദിക്കു കുറുകെ പണാങ്കോട് ചെക്ക് ഡാം നിര്‍മ്മാണത്തിന് 1.10 കോടി രൂപയും നീലേശ്വരം കോട്ടപ്പുറം തുരുത്തി ചെറുവത്തൂര്‍ റോഡ് നവീകരണത്തിന് രണ്ട് കോടി രൂപയും ഉക്കിനടുക്ക- എല്‍ക്കാന റോഡ് നവീകരണത്തിനായി ഒരു കോടി രൂപയും ഉദുമ നിയോജക മണ്ഡലത്തിലെ പളളത്തുംപാറയില്‍ പാലം നിര്‍മ്മാണത്തിന് രണ്ടു കോടി രൂപയും നര്‍ക്കിലക്കാട് പി എച്ച് സി യുടെ വാര്‍ഡ് നിര്‍മ്മാണത്തിനായി 75 ലക്ഷം രൂപയും കൂളിയാട് ഗവ. ഹൈസ്‌കൂളിന് കെട്ടിടവും ക്ലാസ് മുറികളും നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപയും മയിച്ച നദിക്കു കുറുകെ പാലേത്തര പാലം നിര്‍മ്മാണത്തിന് 35 ലക്ഷം രൂപയും അനുവദിക്കുന്നതിനാണ് യോഗം അംഗീകാരം നല്‍കിയത്.


Post a Comment

0 Comments

Top Post Ad

Below Post Ad