ഈ വാർത്തയ്ക്കെതിരെ അമിത് ഷായുടെ മകൻ നിയമനടപടി തുടങ്ങിയിരുന്നു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട നോട്ടീസ് ഓൺലൈൻ മാധ്യമത്തിന് അയച്ചത്. ഒപ്പം ഈ വാർത്ത വരുന്നതിനു മുമ്പ് റിപ്പോർട്ടറുടെ ചോദ്യങ്ങൾക്ക് അഭിഭാഷകനായ മാണിക് ദോഗ്ര മുഖേന ജയ്ഷാ നല്കിയ മറുപടിയുടെ പകർപ്പ് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കും നല്കിയത് വ്യക്തമാണ്. ബിജെപി ഐടി വിഭാഗം പുറത്തു വിട്ട ഇമെയിലിൽ ഇക്കാര്യം പറയുന്നുണ്ട്. ജയ് ഷായുമായി വിഷയം സംസാരിച്ചു എന്ന് തുഷാർ മേത്ത സമ്മതിച്ചു.
ശനിയാഴ്ച താൻ നിയമന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരുന്നു. ആവശ്യമെങ്കിൽ ജയ് ഷായ്ക്കു വേണ്ടി കോടതിയിൽ ഹാജരാകുമെന്നും തുഷാർ മേത്ത വ്യക്തമാക്കി. തുഷാർ മേത്ത മുമ്പ് ഗുജറാത്തിലെ അഡ്വക്കേറ്റ് ജനറലായിരുന്നു. ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എന്തിന് ഒരു സ്വകാര്യ വ്യക്തിയുടെ വിഷയത്തിൽ ഇടപെടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. വാർത്ത പുറത്തു വിട്ട ന്യൂസ് പോർട്ടൽ ഇതിൽ ഉറച്ചു നില്ക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അമിത്ഷായുടെ മകന്‍റെ കമ്പനിയെക്കുറിച്ച് വന്ന വാർത്ത അന്വേഷിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു
Post a Comment
0 Comments