കാസര്‍കോട്:(www.evisionnews.co)കുവൈത്തില്‍ വധശിക്ഷ റദ്ദാക്കപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിയും. വധശിക്ഷ റദ്ദാക്കപ്പെട്ട നാലു മലയാളികളില്‍ ഒരാളാണ് കാസർകോട് സ്വദേശി. കാസര്‍കോട് സ്വദേശിഅബൂബക്കര്‍ സിദ്ദീഖ്(22), കൂട്ടുപ്രതികളായ മലപ്പുറത്തെ ഫൈസല്‍ (34), പാലക്കാട്, മണ്ണാര്‍ക്കാട്ടെ മുസ്‌തഫ ഷാഹുല്‍ഹമീദ്(42), പാലക്കാട്ടെ നിയാസ് മുഹമ്മദ് ഹനീഫ(35) എന്നിവരുടെയും വധശിക്ഷയാണ് റദ്ദാക്കിയത്. 2015ല്‍ ഏപ്രില്‍ 19ന് ആണ് കേസിനാസ്‌പദമായ സംഭവം. കുവൈത്ത് അന്താരാഷ്‌ട്ര വിമാനതാവളത്തില്‍ വച്ച് ഒരു പ്രതിയുടെ കൈയില്‍ നിന്നു നാലുകിലോ മയക്കുമരുന്നു പിടികൂടിയെന്നാണ് കേസ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു മൂന്നു പ്രതികള്‍ പിടിയിലായത്. മയക്കു മരുന്നു കടത്തും ഉപയോഗവും വ്യാപകമായതിനെ തുടര്‍ന്ന് 1997 മെയ് മാസത്തിലാണ് കുവൈത്തില്‍ മയക്കുമരുന്നു കേസുകള്‍ക്ക് വധശിക്ഷ ബാധകമായത്.
Post a Comment
0 Comments