Type Here to Get Search Results !

Bottom Ad

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ദീപശിഖാ റാലി കാസര്‍കോട്ട് നിന്നും നാളെ പ്രയാണം തുടങ്ങും


കാസര്‍കോട് (www.eisionnews.co): ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി നാളെ ദീപശിഖ റാലി കാസര്‍കോട് നിന്നും ബോള്‍ റണ്‍ റാലി പാറശാലയില്‍ നിന്നും പ്രയാണം ആരംഭിക്കും. രാവിലെ 9.30ന് കാസര്‍കോട് നിന്നും തുടങ്ങുന്ന ദീപശിഖാ പ്രയാണം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബോള്‍റണ്‍ റാലി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

കാസര്‍കോട്ട് നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ ഫുട്‌ബോള്‍ താരങ്ങളായ ഐ.എം വിജയന്‍, കെ. ബാലചന്ദ്രന്‍ ദീപശിഖ ഏറ്റുവാങ്ങും. എം.പി.പി കരുണാകരന്‍ മുഖ്യാതിഥിയാകും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ദാസന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങളായ എം.ആര്‍ രഞ്ജിത്ത്, ഒ.കെ വിനീഷ് സംബന്ധിക്കും. 

ദീപശിഖ, ബോള്‍ റണ്‍റാലികള്‍ ആറിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ സമാപിക്കും. കായിക വകുപ്പിന് വേണ്ടി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad