കാസർകോട്:(www.evisionnews.co)മുന്‍കൂര്‍ തുകയില്ലാതെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. 2011-ലെസാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ്(എസ്ഇസിഎസ്) അനുസരിച്ച് നടത്തിയ സര്‍വേ പ്രകാരം പട്ടികയില്‍ പേരുള്ള പാചകവാതക കണക്ഷന്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഇതുപ്രകാരം മുന്‍കൂര്‍ തുക നല്‍കാതെ സ്റ്റൗവിന്‍െ്‌റയും റീഫില്ലിന്‍െ്‌റ തുക നല്‍കിയാല്‍ കണക്ഷന്‍ ലഭിക്കും. സ്റ്റൗവിന് 990 രൂപയും പാചകവാതക സിലിണ്ടറിന് നിലവിലെ സബ്‌സിഡി തുകയും നല്‍കണം. നിലവില്‍ മുന്‍കൂറായി നല്‍കേണ്ടിവരുന്ന 1800 രൂപയോളം തുക നല്‍കേണ്ടിവരില്ല. കണക്ഷന് 1450 രൂപ, റഗുലേറ്റര്‍, ഹോസ്, ബുക്ക് എന്നിവയ്ക്ക് യഥാക്രമം 150, 150, 50 രൂപ എന്നിങ്ങനെയാണ് ഇളവ് ലഭിക്കുന്നത്. സര്‍വീസ് ചാര്‍ജും ഈടാക്കില്ല. ഈ പദ്ധതിപ്രകാരം ജില്ലയില്‍ ഇതുവരെ ആയിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തു. അര്‍ഹരായവരുടെ ലിസ്റ്റ് അതാത് ഗ്യാസ് ഏജന്‍സികളെ സമീപിച്ചാല്‍ അറിയാന്‍ കഴിയും. ലിസ്റ്റില്‍ പേരുണ്ടെങ്കിലും ഇതുവരെ പാചകവാതക കണക്ഷന്‍ ലഭിക്കാത്തവര്‍ക്ക് മാത്രമാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

Post a Comment
0 Comments