Type Here to Get Search Results !

Bottom Ad

പള്ളിക്കര മേൽപാലം:എം.പി. സമരംചെയ്യേണ്ടത് പാർലമെന്റിനു മുമ്പിൽ:യു.ഡി.എഫ്

Image result for udfkerala
കാസർകോട്(www.evisionnews.co)നീലേശ്വരംപള്ളിക്കരമേല്‍പ്പാലത്തിന്റെപേരില്‍പി.കരുണാകരന്‍ എം.പി. നടത്തിവരുന്ന സമരം സ്വന്തം കഴിവുകേട് മറച്ചുവെക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ളതാണെന്ന് യു.ഡി.എഫ്.ജില്ലാ ലെയ്സൺ കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം ചെയർമാൻ - കൺവീനർമാർ എന്നിവരുടെ യോഗം അഭിപ്രായപ്പെട്ടു. വിഷയത്തിൽ ആത്മാര്‍ത്ഥതയുണ്ടെങ്കിൽ സമരം ചെയ്യേണ്ടത് ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസിന് മുന്നിലോ റെയില്‍വേ മന്ത്രിയുടെ വസതിക്ക് മുമ്പിലോ ആണെന്ന് യോഗം ചുണ്ടിക്കാട്ടി. പതിമൂന്ന് വര്‍ഷം ജില്ലയെ പ്രതിനിധീകരിച്ചിട്ടുംനീലേശ്വരം മേല്‍പ്പാലത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും, എം.പി. ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വന്‍ ജനരോഷം മറച്ചുവെക്കാനാണ് ഇപ്പോഴത്തെ 
സമരമെന്നും യു.ഡി.എഫ് ആരോപിച്ചു. കേസ്അന്വേഷണത്തിലെ പാളിച്ചയും ഉദ്യോഗസ്ഥന്മാരുടെ ഒത്തുകളിയുമാണ് മുഹമ്മദ് സിനാന്‍ വധക്കേസില്‍ പ്രതികള്‍ ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ കാരണമെന്ന് യോഗം വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കഴിവില്ലായ്മയാണ് ഇത് തെളിയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍രോഗികള്‍ക്കുവേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച കാസർകോട് മെഡിക്കല്‍ കോളേജിനോട് ഇടതുമുന്നണി അവഗണന അവസാനിപ്പിച്ച് മെഡിക്കല്‍ കോളേജിന്റെ പണിഉടന്‍പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
നവംബര്‍ ഒന്നിന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നിന്നാരംഭിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി ഈ മാസം 28 ന് കാസറഗോഡ് നടക്കുന്ന യു.ഡി.എഫ്.ജില്ലാ കണ്‍വെന്‍ഷന്‍ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.  നിയോജക മണ്ഡലം കമ്മിറ്റികൾവിളിച്ചുചേര്‍ക്കാനുംയോഗംതീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ളഅധ്യക്ഷത വഹിച്ചു. 
 കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.ഹക്കിം കുന്നിൽ, എം.സി.ഖമറുദ്ദീൻ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, എ.ജി.സി.ബഷീർ, അഡ്വ: സി.കെ. ശ്രീധരൻ, പി.എ.അഷറഫ് അലി, അഡ്വ: എ. ഗോവിന്ദൻ നായർ ,എ. വി. രാമകൃഷ്ണൻ, സി.എ.കരിം, വി.കമ്മാരൻ,  കരിവെള്ളൂർ വിജയൻ ,നാഷണൽ അബദുല്ല, പി.കെ. ഫൈസൽ, എ.ഗോവിന്ദൻ നായർ , സിദ്ധീഖലി മൊഗ്രാൽ ,ടി.എ.മൂസ, എ.എം.കടവത്ത്, മഞ്ചുനാഥ ആൾവ, കരുൺ താപ്പ, കരിച്ചേരി നാരായണൻ മാസ്റ്റർ, ഉബൈദുള്ള കടവത്ത് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad