
തിരുവനന്തപുരം: (www.evisionnews.co)ട്രഷറികൾ രണ്ടിന് പ്രവർത്തിക്കുമെന്നും ജീവനക്കാരുടെ ശമ്പളവിതരണത്തിന് തടസ്സമുണ്ടാകില്ലെന്നും ധനവകുപ്പ് അറിയിച്ചു. ജീവനക്കാരുടെ ശമ്പള ബില്ലുകൾ തയാറാക്കി പ്രോസസ് ചെയ്യുന്ന സ്പാർക്ക് സംവിധാനം പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറിൽനിന്ന് സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറ്റുകയാണ്.ഇതിെൻറ സാങ്കേതിക പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കുന്നുണ്ട്. ഇൗ മാസത്തിലെ അവസാനത്തെ രണ്ടുദിവസങ്ങളും ഒക്ടോബർ ആദ്യത്തെ രണ്ടു ദിവസങ്ങളും അവധി ആണെന്നതിനാൽ ശമ്പളം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്ന പ്രചാരണം സർക്കാറിെൻറ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിന് അടിസ്ഥാനമില്ലെന്നും ധനവകുപ്പ് അറിയിച്ചു. അവധി ദിവസങ്ങളിലും സ്പാർക്കിൽ ലോഗിൻ ചെയ്ത് ബില്ലുകൾ തയാറാക്കുകയും -സബ്മിറ്റ് ചെയ്യുകയും ചെയ്യാം.ജീവനക്കാർ പ്രകടിപ്പിക്കുന്ന ആശങ്കകൾ പരിഗണിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സ്പാർക്ക്, എൻ.ഐ.സി സാങ്കേതിക വിദഗ്ധർക്ക് നിർദേശം നൽകിയിട്ടുണ്ട്.ശമ്പളം മാറിയെടുക്കാൻ നിയോഗിക്കപ്പെട്ട ഡി.ഡി.ഒമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അറിയിച്ചു
Post a Comment
0 Comments