Type Here to Get Search Results !

Bottom Ad

കേരളത്തില്‍ നിന്ന് ബെംഗളൂരുലേക്കുള്ള ട്രെയിനുകള്‍ ഇനി ബാനസവാഡി വരെ മാത്രം.


ബെംഗളൂരു: (www,evisionnews.co) കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ വലച്ച് റയില്‍വെ. കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ഭൂരിഭാഗം ട്രെയിനുകളും ഇനി മുതല്‍ ബാനസവാടിയില്‍ യാത്ര അവസാനിപ്പിക്കും. ബെംഗളൂരു സിറ്റി, യശ്വന്ത്പുര്‍ എന്നിവിടങ്ങളിലേക്ക്  ഇനി കേരള വണ്ടികള്‍ കടത്തിവിടേണ്ടതില്ലെന്നാണ് റെയില്‍വെയുടെ തീരുമാനം. രണ്ടു സ്റ്റേഷനകള്‍ക്ക് മുമ്പുള്ള ബാനസവാടിയില്‍ ഇവയൊക്കെ യാത്ര അവസാനിപ്പിക്കും. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഈ തീരുമാനം നടപ്പിലാക്കും. അതേ സമയം കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസിന് യശ്വന്ത്പുര്‍ വരെ യാത്ര നടത്തുന്നതിന് റെയില്‍വെ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് ഭൂരിഭാഗം വണ്ടികളും ബാനസവാടിയില്‍ യാത്ര അവസാനിപ്പിക്കും. പ്രധാന ജംങ്ഷനുകളിലെ തിരക്ക് ഒഴിവാക്കനാണ് നടപടിയെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ക്കൊന്നും യാതൊരു വിലക്കുമില്ല. സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് റെയില്‍വെ ഇത്തരത്തിലൊരു നടപടി എടുത്തെന്നാണ് ആക്ഷേപം ഉയരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad