Type Here to Get Search Results !

Bottom Ad

രണ്ടാം റാങ്കോടെ പ്രവേശനംലഭിച്ച നിര്‍ധന വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതായി പരാതി


കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചുവെന്ന് പരാതി. മകള്‍ക്ക് വായ്പ കിട്ടാനായി കാസര്‍കോട്ടെ ബാങ്കിലെത്തിയ പെരിയ കൂട്ടക്കനിയിലെ ഗണേശനും ഭാര്യയ്ക്കുമാണ് ദുരനുഭവം. അപേക്ഷ നല്‍കി രണ്ടുമാസമായി പലതവണ ബാങ്കില്‍ കയറിയിറങ്ങി കഴിഞ്ഞ ദിവസം ബാങ്കിലെത്തിയപ്പോഴാണ് നാലായിരം രൂപ മാത്രമേ കിട്ടുകയുള്ളുവെന്നു പറഞ്ഞ് അധികൃതര്‍ മടക്കിയത്. 

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ലഭിച്ച മൂന്നു സെന്റ് ഭൂമിയില്‍ നിര്‍മാണത്തിന് കുറ്റിയിടുന്നതിനിടെയാണ് മകള്‍ക്ക് പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയിലേക്ക് ബിരുദാനന്തരബിരുദ കോഴ്‌സില്‍ രണ്ടാം റാങ്കോടെ പ്രവേശനം ലഭിച്ചത്. ഇതേതുടര്‍ന്ന് വിദ്യാഭ്യാസ വായ്പ തേടി ബാങ്കിലെത്തിയപ്പോള്‍ നല്‍കാമെന്ന് ഉറപ്പുലഭിച്ചു. അപേക്ഷ നല്‍കി. കോളജില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ഫീസ് അടച്ച രസീത് ഉള്‍പ്പെടെ പല ഘട്ടങ്ങളിലായി ബാങ്കിന് നല്‍കി. വായ്പ കിട്ടാനുള്ള അവസാന ഊഴമായി ബാങ്കിലെത്തിയപ്പോഴാണ് നാലായിരം രൂപ മാത്രമേ തരാനാകുകയുള്ളുവെന്നും അതിനു തന്നെ പത്തു ശതമാനം പലിശ അടയ്ക്കണമെന്നും ബാങ്ക് അറിയിച്ചത്. കോഴിക്കോട്ടു കടയില്‍ വാച്ച്മാനാണ് ഗണേശന്‍. ഭാര്യ മറ്റൊരു കടയില്‍ ജീവനക്കാരിയുമാണ്. 




Post a Comment

0 Comments

Top Post Ad

Below Post Ad