കാഞ്ഞങ്ങാട്:(www.evisionnews.co)രോഗിയായ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. ഇതു സംബന്ധിച്ച് അയ്യങ്കാവ്, കൊമ്പിലടുക്കത്തെ ചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. പറക്കളായി ഗവ.ജി.യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയായ മകനെ അധ്യാപകന്‍ മറ്റു കുട്ടികളെ ക്ലാസ് മുറിയില്‍ നിന്നു പുറത്താക്കിയശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്നു പരാതിപ്പെട്ടു.മദ്യപിച്ചു ക്ലാസ് മുറിയിലെത്തിയെന്നു പറഞ്ഞുവെന്ന് ആരോപിച്ചാണ് മകനെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖത്തിനു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും മംഗ്‌ളുരൂവിലെയും ആശുപത്രികളിലെ ഡോക്‌ടര്‍മാരുടെ ചികിത്സയിലാണ് മകനെന്നും, അസുഖമുള്ളയാൾ എന്ന പരിഗണന പോലും നൽകാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Post a Comment
0 Comments