Type Here to Get Search Results !

Bottom Ad

സമസ്ത സ്‌നേഹവീട് പദ്ധതി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം മദ്രസകളില്‍ നടപ്പിലാക്കുന്ന സ്‌നേഹവീട് പദ്ധതിയുടെ അണങ്കൂര്‍ റെയിഞ്ച്തല ഉദ്ഘാടനം കൊല്ലമ്പാടി ബദ്‌റുല്‍ ഹുദാ മദ്രസയില്‍ നടന്നു. റെയിഞ്ച് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. ഖത്തീബ് യാസര്‍ അറഫാത്ത് അസ്ഹരി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഹമീദലി നദ്‌വി സ്വാഗതം പറഞ്ഞു. കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, അഷ്‌റഫ് ഫൈസി കൊല്ലക്കാനം, ഷരീഫ് മൗലവി കോപ്പ, അബൂബക്കര്‍ മൗലവി നാരമ്പാടി, ഖാസിം ഫൈസി സിതാംഗോളി, അബൂബക്കര്‍ ബാഖവി തുരുത്തി, അബ്ദുറഹ്മാന്‍ മൗലവി, പി.സി അബ്ദുല്ല മൗലവി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad