Type Here to Get Search Results !

Bottom Ad

വിസ്മയക്കാഴ്ചയൊരുക്കി മുന്നാട് ഓണം ഘോഷയാത്ര



മുന്നാട് :മുന്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സഹകരണ വിദ്യാഭ്യാസ സംഘത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സംഘത്തിന്റെ കീഴിലുള്ള മുന്നാട് പീപ്പിള്‍സ് കോ-ഓപ്പറേറ്റിവ് ആര്‍ട്‌സ് & സയന്‍സ് കോളേജ്, പീപ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ധിഷണ അക്കാദമി എന്നിവയെ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തിയത്.
1800 പേരെ ഉള്‍പ്പെടുത്തി ഓണം സാംസ്‌കാരിക ഘോഷയാത്ര, ഓണസദ്യ, ഓണപ്പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം എന്നിവയാണ് നടന്നത്. ഘോഷയാത്ര ശിങ്കാരിമേളം, നാസിക് ബാന്റ്, തിരുവാതിര, കഥകളി വേഷം, നിശ്ചല ദൃശ്യങ്ങള്‍, മാവേലിയും വാമനനുമടക്കം വിവിധ വേഷങ്ങളാല്‍ വ്യത്യസ്തമായ ഒരു ദൃശ്യവിസ്മയമായി മാറി.

സൊസൈറ്റി പ്രസിഡണ്ട് പി.രാഘവന്‍ ഉല്‍ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.കെ ലൂക്കോസ് അധ്യക്ഷത വഹിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രന്‍ മുഖ്യാതിഥിയായി. പി ടി എ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍, എം.അനന്തന്‍, സുകുമാരന്‍ പായം, കെ.ആര്‍ അജിത് കുമാര്‍, ഭരണ സമിതി അംഗങ്ങളായ എ.വിജയന്‍, ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം ലതിക, കെ.വി.ഭാസ്‌കരന്‍, സെക്രട്ടറി ഇ.കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


Post a Comment

0 Comments

Top Post Ad

Below Post Ad