തിരുവനന്തപുരം : (www.evisionnews.co) സ്‌കൂള്‍ കലോല്‍സവത്തില്‍ ഗ്രേസ്മാര്‍ക്ക് ഒഴിവാക്കണമെന്ന് ശുപാര്‍ശ. കലോല്‍സവ നിയമാവലി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് എസ്സിഇആര്‍ടി, വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്‍കിയത്. അമിത ആഡംബരം കാണിക്കുന്ന മത്സരാര്‍ഥികള്‍ക്ക് നെഗറ്റിവ് മാര്‍ക്ക് നല്‍കണം. ഇവ സംബന്ധിച്ച് അധ്യാപക സംഘടനകളുമായി 13ാം തീയതി ചര്‍ച്ച നടത്തും.
ക്രിസ്മസ്, വേനലവധി കാലങ്ങളില്‍ കലോല്‍സവം നടത്താന്‍ കഴിയുമോ എന്നതും പരിഗണനയിലുണ്ട്. കൂടാതെ വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരും. പക്ഷപാതപരമായി പെരുമാറുന്ന വിധികര്‍ത്താക്കളെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ കലാ, സാംസ്‌ക്കാരിക മത്സര പരിപാടികളില്‍നിന്ന് വിലക്കണം എന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments