Type Here to Get Search Results !

Bottom Ad

നടുവൊടിക്കുന്ന റോഡ്: അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് ആര്‍എസ്പി ധര്‍ണ 23ന്


കാസര്‍കോട് (www.evisionnws.co): കാസര്‍കോട് നിയോജക മണ്ഡലം പരിധിയില്‍ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായിരിക്കുന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 23ന് കാസര്‍കോട് പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താന്‍ ആര്‍.എസ്.പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

സെക്രട്ടറി ഉബൈദുല്ല കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കരിവെള്ളൂര്‍ വിജയന്‍, കെ. സദാനന്ദ റായ്, കെ.എം അഹമ്മദ് മുനീര്‍, എം. രാഘവന്‍, കെ. അബൂബക്കര്‍, കെ.വി സുരേഷ് നായ്ക്, കെ.എം അബ്ദുല്ല പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad