ആലുവ:(www.evisionnews.co) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യമാധവന്‍ ആലുവ സബ്ജയിലിലെത്തി.
കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
മകള്‍ മീനാക്ഷിക്കും പിതാവ് മാധവനുമൊപ്പമാണ് കാവ്യ ജയിലിലെത്തിയത്. മൂവരും ഇരുപത് മിനിറ്റോളം ജയിലില്‍ ദിലീപിനൊപ്പം സമയം ചെലവഴിച്ചതായാണ് വിവരം.
അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. കാവ്യ എത്തുന്നതിന് തൊട്ടു മുമ്പ് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയുടെ ‘മാഡം’ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ കാവ്യ തയാറായില്ല. അതേസമയം, കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു.
Post a Comment
0 Comments