Type Here to Get Search Results !

Bottom Ad

പെരിയടുക്കയിലെ വീട്ടിൽ നിന്നും ഒരാഴ്ച മുമ്പ് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: (www.evisionnews.co)പെരിയടുക്കയിലെ വീട്ടിൽ നിന്നും ഒരാഴ്ച മുമ്പ് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. ചൗക്കി കമ്പാര്‍ റോഡില്‍ പെരിയടുക്ക വാട്ടര്‍ ടാങ്കിന് സമീപം താമസിക്കുന്ന പി. ശശികുമാറിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന 14 പവന്‍ ആഭരണങ്ങളാണ് വീടിന്റെ സിറ്റൗട്ടിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു ആഭരണങ്ങള്‍. ആറിനാണ് കവര്‍ച്ച നടന്നത്. കവര്‍ന്ന 80,000 രൂപ അന്ന് തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ച സംബന്ധിച്ച് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരികയായിരുന്നു.ഇതിനിടെയാണ് സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad