പരപ്പ:(www.evisionnews.co) എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
പരപ്പ ബിരിക്കുളം റോഡില്‍ ഇന്നലെ രാവിലെ 8.30 ന് പാലക്കുടി ജോസിന്റെ വീടിനടുത്തുള്ള ജംഗ്ഷനില്‍ സ്കൂള്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന ആല്ബിന് എന്ന വിദ്യാര്‍ത്ഥിയെയാണ് യുവാവ് ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് തൊട്ടടുത്തുള്ള വീടുകളിലെ സ്ത്രീകളടക്കമുള്ളവര്‍ ഓടിക്കൂടി ബഹളം വെച്ചു. നാട്ടുകാര്‍ യുവാവിനെ പിടികൂടി വെള്ളരിക്കുണ്ട് പോലീസിന് കൈമാറി. പരപ്പ മദര്‍ സവീന സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ആല്ബിന്. കാരാട്ട് നെല്ലിയരയിലെ രമേശന് എന്നാണ് യുവാവ് പേര് പറഞ്ഞത്. ചെറിയ മാനസീകവിഭ്രാന്തിയുള്ളതായി സംശയിക്കുന്നു.
Post a Comment
0 Comments