Type Here to Get Search Results !

Bottom Ad

ഓണം ഒരുമ: ചെറുവത്തൂരില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയോടെ സമാപിച്ചു

കാസര്‍കോട് (www.evisionnews.co): ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി വിപുലമായി സംഘടിപ്പിച്ച ഓണം ഒരുമ ഓണാഘോഷത്തിന് കൊടിയിറങ്ങി. വിനോദ സഞ്ചാര വകുപ്പ്, കുടുംബശ്രീ, ബിആര്‍ഡിസി, ഡിടിപിസി, നെഹ്റു യുവകേന്ദ്ര, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് എിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ചെറുവത്തൂരില്‍ സമാപിച്ചു. വിവി നഗറില്‍ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍, നീലേശ്വരം നഗരസഭ എിവയുടെ പങ്കാളിത്തം ഉണ്ടായിരുു പഞ്ചവാദ്യം, ശിങ്കാരിമേളം, ഒപ്പന, കോല്‍ക്കളി, നിശ്ചല ദൃശ്യങ്ങള്‍, ചലന ദൃശ്യങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുക്കൂട്ടി. ഘോഷയാത്ര ചെറുവത്തൂര്‍ കുട്ടമത്ത് നഗറില്‍ സമാപിച്ചു. 

ജില്ലാതല സമാപന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി, ജില്ലാ കലക്ടര്‍ ജീവന്‍ബാബു കെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജാനകി, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി പി സുബൈദ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ കെ സത്യഭാമ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വേങ്ങാട്ട്് കുഞ്ഞിരാമന്‍ സംസാരിച്ചു. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ സ്വാഗതവും ഡിടിപിസി സെക്രട്ടറി ബിജു ആര്‍. നന്ദിയും പറഞ്ഞു. ആയിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഘോഷയാത്രയില്‍ അണിനിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad