Type Here to Get Search Results !

Bottom Ad

തമിഴ്‌നാട്ടില്‍ പ്രെടോളിന് വിലകുറഞ്ഞു; കേരളത്തിലെ ഇന്ധന വില്‍പ്പനയിൽ ഇടിവ്

കൊച്ചി:(www.evisionnews.co) കേരളത്തിലെ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്. ജി.എസ്.ടി നടപ്പിലായപ്പോള്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പെട്രോളിന് വില കുറഞ്ഞതാണ് വില്‍പ്പനയെ ബാധിച്ചത്. ദിവസംതോറും വില വര്‍ധിക്കാന്‍ തുടങ്ങിയതും ഉപഭോക്താക്കളെ പിന്നോട്ടടിപ്പിച്ചു. കേരളത്തിലെ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ ശരാശരി ഇരുപത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടിക്ക് ശേഷം കര്ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തേക്കാള്‍ ഇന്ധന വില കുറഞ്ഞതാണ് വില്‍പ്പനയെ ബാധിച്ചത്. പെട്രോളിന് കര്‍ണാടകത്തില്‍ മൂന്നര രൂപയും തമിഴ്‌നാട്ടില്‍ ഒന്നര രൂപയുമാണ് ലിറ്ററിന് കുറവ്. ഡീസലിനാവട്ടെ തമിഴ്‌നാട്ടില്‍ ഒന്നര രൂപയും കര്‍ണാടകത്തില്‍  അഞ്ച് രൂപയുമാണ് ലിറ്ററിന് കുറവ്. ഈ സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ അവിടെ നിന്ന് ഇന്ധനം നിറയ്ക്കാന്‍ തുടങ്ങിയതോടെ വില്‍പ്പന കുറഞ്ഞു. ദിവസം തോറും വില വര്‍ധിക്കാന്‍ തുടങ്ങിയതും തിരിച്ചടിയായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad