Type Here to Get Search Results !

Bottom Ad

ദുബൈയിൽ മംഗൽപാടിക്കാർ സംഗമിക്കുന്നു. "ഉസാർ കീ ഉപ്പള" പ്രവാസി മീറ്റ് ഡിസംബർ എട്ടിന്

ദുബൈ : യു എ ഇ യിലുള്ള മംഗൽപാടി പഞ്ചായത്ത് സ്വദേശികളുടെ "ഉസാർ കീ ഉപ്പള" സംഗമം ഡിസംബർ എട്ടിന് ദുബായിൽ സംഘടിപ്പിക്കാൻ തീരുമാനമായി. മറ്റ് വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.ഏറെക്കാലമായി പ്രവാസ ജീവിതം നയിക്കുന്ന ഉറ്റവരെയും ഉടയവരെയും തമ്മിൽ ബന്ധിപ്പിക്കാനും മംഗൽപാടി പഞ്ചായത്തിലെ തനത് നാടൻ കലകളെയും നാടൻ കളികളെയും പ്രോത്സാഹിപ്പിക്കാനും രാഷ്ട്രീയ-മത വേർതിരിവില്ലാതെ മുഴുവൻ പ്രവാസികളെയും ഒരുമിപ്പിക്കുന്ന ഈ പ്രവാസി മീറ്റിന് പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന 30 പേരടങ്ങുന്ന കോർ കമ്മിറ്റിയും 6 പേരടങ്ങുന്ന പ്രചാരണ സമിതിയും 4 പേരടങ്ങുന്ന സാമ്പത്തിക സമിതിയുമാണ് നേതൃത്വം നൽകുന്നത്. 100 പേർ അംഗങ്ങളായ നിർവാഹക സമിതിയും ഇതിന്റെ നടത്തിപ്പിനായി പ്രവർത്തിക്കുമെന്നും വിവിധ പ്രവാസി സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണമുണ്ടാവുമെന്നും സംഘാടകർ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad