കാഞ്ഞങ്ങാട്:(www.evisionnews.co) പൂട്ടിയിട്ട മുറികുത്തിതുറന്ന് കവര്‍ച്ച. കാഞ്ഞങ്ങാട് നഗരത്തിലെ മൊബൈല്‍ക്കട ഉടമ പുത്തൂര്‍ കോയില സ്വദേശി അബ്ബാസിന്റെ മകന്‍ മുഹമ്മദ് ഇര്‍ഷാദ് താമസിക്കുന്ന അജാനൂര്‍ ഇക്ബാല്‍ സ്‌കൂളിന് സമീപത്തെ വാടകമുറി കുത്തിതുറന്ന് അലമാരിയില്‍ സൂക്ഷിച്ച 60,000 രൂപയാണ് കവര്‍ന്നത്. മുഹമ്മദ് ഇര്‍ഷാദ് രാവിലെ മുറിപൂട്ടി മൊബൈല്‍കടയിലേക്ക് പോയതായിരുന്നു.
വൈകുന്നേരത്തോടെ തിരിച്ചെത്തിയപ്പോഴാണ് മുറികുത്തിതുറന്ന് പണം കവര്‍ന്നതായികണ്ടത്. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments