Type Here to Get Search Results !

Bottom Ad

രാഷ്ട്ര പിതാവിനെ കൊന്നവര്‍ ഗൗരി ലങ്കേഷിനേയും കൊന്നു: അഷ്‌റഫ് എടനീര്‍

മഞ്ചേശ്വരം (www.evisionnews.co): രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയെ വെടിവെച്ചു കൊന്ന ഫാസിസ്റ്റ് ശക്തികള്‍ ഗൗരി ലങ്കേഷിനേയും കൊന്നുവെന്ന് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ പറഞ്ഞു. ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് നടത്തിയ സായാഹ്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിമര്‍ശകരെയും വ്യത്യസ്ത ആശയക്കാരെയും ഇല്ലായ്മ ചെയ്യാന്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന മനുഷ്യക്കുരുതികള്‍ നരേന്ദ്രമോദി ഭരണകാലത്ത് നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് മൊര്‍ക്കാടി അഭിപ്രായപ്പെട്ടു. ഗൗരി ലങ്കേശ് ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നുവെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും ദളിതര്‍ക്ക് നേരെയും നടക്കുന്ന അതിക്രമത്തിനെതിരെ തന്റെ തൂലിക കൊണ്ടും പ്രഭാഷണം കൊണ്ടും പ്രതികരിച്ച മനുഷ്യസ്‌നേഹിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യു.കെ സൈഫുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ യൂസുഫ് ഉളുവാര്‍, ഉദുമ മണ്ഡലം ജറല്‍ സെക്രട്ടറി റഊഫ് ബായിക്കര, സുബൈര്‍ കുക്കാര്‍, അസീം മണിമുണ്ട, കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഉമര്‍ ബായാര്‍, മജീദ് വൊര്‍ക്കാടി, അലി മാസ്റ്റര്‍, മഹ്ഷൂഖ് ഉപ്പള, ടി.ഡി ഖാദര്‍, ബഷീര്‍ മൊഗര്‍, മുസ്തഫ ഉദ്യാവര്‍, കെ.എം അബ്ബാസ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad