Type Here to Get Search Results !

Bottom Ad

'റോഹിങ്ക്യന്‍ ജനതക്കൊപ്പം': കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് ബഹുജന റാലി ഇന്ന്

കാഞ്ഞങ്ങാട് (www.evisionnews.co): റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന റാലി ഇന്ന് കാഞ്ഞങ്ങാട് നടക്കും. വൈകിട്ട് നാലു മണിക്ക് തെക്കെപ്പുറത്ത് നിന്ന് ആരംഭിക്കുന്ന റാലി പുതിയ കോട്ടയില്‍ സമാപിക്കും. സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. പ്രസിഡണ്ട് ഷംസുദ്ധീന്‍ കൊളവയല്‍ അധ്യക്ഷത വഹിക്കും. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ ബദ്‌റുദ്ധീന്‍ സ്വാഗതം പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad